കേന്ദ്ര ഗവൺമെൻ്റ് നടപ്പിലാക്കുന്ന ഭക്ഷ്യ സംസ്കരണ സംരംഭങ്ങളുടെ രൂപവത്കരണ പദ്ധതി (Prime Ministers Formalization of Micro Food Processing Enterprises – PMFME) യുടെ ഭാഗമായി ജില്ലാതല റിസോഴ്സ് പേഴ്സൺ മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: വിരമിച്ച സർക്കാർ അർദ്ധ സർക്കാർ ഉദ്യോഗസ്ഥർ /ബാങ്ക് ഒഫീഷ്യൽസ് /ഇൻഷുറൻസ് ഏജൻസ് /ബാങ്ക് മിത്രാസ് /ഇൻഡിവിജ്വൽ പ്രൊഫഷണൽസ് ( ഭക്ഷ്യ സാങ്കേതിക വിദ്യയിൽ ഡിപ്ലോമ /ഡിഗ്രി അല്ലെങ്കിൽ ഭക്ഷ്യ എൻജിനീയറിങ്/ ഭക്ഷ്യ സംസ്കരണ വ്യവസായങ്ങൾക്ക് വേണ്ടിയുള്ള കൺസൾട്ടൻസി സേവനങ്ങൾ നൽകുന്നതിൽ അനുഭവ പരിചയം അഭികാമ്യം).
യോഗ്യത ഉള്ളവരുടെ അഭാവത്തിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം ബാങ്കിങ്ങിലും ഡി പി ആർ തയ്യാറാക്കുന്നതിലും പരിചയമുള്ളവർ എന്നിവരേയും പരിഗണിക്കും. അപേക്ഷകർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഫെബ്രുവരി മൂന്നിനു മുമ്പായി എറണാകുളം ജില്ലാ വ്യവസായ കേന്ദ്രത്തിൽ നൽകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് – 0484- 2421461, 7907025326.