വിജയസാധ്യത എന്ന് സിപിഎം

At Malayalam
0 Min Read

വരുന്ന ലോക്‌സഭാ ഇലക്ഷനടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്ന സിപിഎം ൻ്റെ കേന്ദ്രക്കമ്മിറ്റി യോഗം തിരുവനന്തപുരത്ത് തുടരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ചില മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരത്തിന് സാധ്യതയെന്നാണ് സിപിഎം ൻ്റെ വിലയിരുത്തല്‍. എന്നാൽ 2019നേക്കാള്‍ അനുകൂലമായ സാഹചര്യമാണ് തങ്ങൾക്ക് കേരളത്തിലുള്ളതെന്നും നേതൃയോഗം വിലയിരുത്തി.

ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ചില നീക്കങ്ങളാണ് സംസ്ഥാനത്തെ ചില മണ്ഡലങ്ങളില്‍ കടുത്ത മത്സര പ്രതീതി സൃഷ്ടിക്കുന്നത്. ലോക്‌സഭയില്‍ സിപിഎം ൻ്റെ അംഗബലം പരമാവധി വര്‍ധിപ്പിക്കണം. ഇതിനായി സഖ്യസാധ്യത വിനിയോഗിക്കണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.

Share This Article
Leave a comment