പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രം പുഷ്പ 2 ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തിൽ തീയറ്ററുകളിലെത്തും. 2021ൽ പുറത്തിറങ്ങി സുകുമാർ സംവിധാനം ചെയ്ത വൻവിജയം നേടിയ പുഷ്പ : ദ റൈസ് എന്ന തെലുങ്ക് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് പുഷ്പ :ദ റൂൾ.
പുഷ്പരാജ് എന്ന ചന്ദനക്കള്ളക്കടത്തുകാരനായി അല്ലു അർജുൻ നിറഞ്ഞാടിയ ചിത്രത്തിലൂടെ ആ വർഷത്തെ മികച്ച നടനുള്ള ദേശീയ അവാർഡും അദ്ദേഹത്തിന് ലഭിച്ചു. ഭൻവർ സിംഗ് ഷെഖാവത്ത് എന്ന ക്രൂരനായ പൊലീസുകാരനായി ഫഹദ് ഫാസിൽ രണ്ടാം ഭാഗത്തും ഉണ്ടാകും. രശ്മിക മന്ദാനയാണ് നായിക. ധനഞ്ജയ്, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.