മൂന്ന് വയസുകാരന്‍റെ വെടിയേറ്റ് രണ്ട് വയസുകാരൻ കൊല്ലപ്പെട്ടു

At Malayalam
0 Min Read

മൂന്ന് വയസുകാരന്‍ അബദ്ധത്തില്‍ ഉതിര്‍ത്ത വെടിയേറ്റ് രണ്ട് വയസുള്ള സഹോദരന്‍ കൊല്ലപ്പെട്ടു. കേസില്‍ മതാപിതാക്കള്‍ക്കെതിരെ നരഹത്യാ കേസ് രജിസ്റ്റര്‍ ചെയ്തു. യുഎസിലെ കെന്‍റണ്‍ കൌണ്ടിയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. മാതാപിതാക്കള്‍ വെടിയുണ്ട നിറച്ച തോക്ക് മൂന്ന് വയസുള്ള കുട്ടിക്ക് എടുക്കാന്‍ പാകത്തിന് വച്ചതാണ് ദുരന്തത്തിന് കാരണമായതെന്നാണ് കണ്ടെത്തൽ. സംഭവത്തിന് പിന്നാലെ കുട്ടികളുടെ അമ്മയായ സെലീന ഫാരെല്‍ (23) അച്ഛന്‍ തഷൌണ്‍ ആഡംസ് (21) എന്നിവർക്കെതിരെ സെക്കന്‍ഡ് ഡിഗ്രി നരഹത്യയ്ക്ക് കേസെടുത്തു.

Share This Article
Leave a comment