പോത്തിനെ കണ്ട് ആന ഭയന്നോടി

At Malayalam
0 Min Read

കുന്നംകുളത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കെട്ടിയിട്ട ആന വിരണ്ടോടി. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കുന്നംകുളം ആർത്താറ്റ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കെട്ടിയിട്ട ആനയ്ക്ക് വെള്ളം നൽകുന്നതിനിടെ ആനയുടെ മുൻപിലെത്തിയ പോത്തിനെ കണ്ട് ഭയന്ന് ആന ഓടിയാതാണ് എന്നാണ് വിവരം.

സംഭവത്തെ തുടർന്ന് ആന 1 കിലോമീറ്ററിലധികം ഓടി പനങ്ങായി കയറ്റത്തിന് സമീപത്തെ പാടത്ത് നിലയുറപ്പിച്ചു. തുടർന്ന് പാപ്പാന്മാരുടെ നേതൃത്വത്തിലാണ് ആനയെ തളച്ചത്. ഓട്ടത്തിനിടെ ആനയുടെ ശരീരത്തിൽ മുറിവേറ്റിട്ടുണ്ട്. ആന വരുന്നത് കണ്ട് ആളുകൾ‌ ഭയന്ന് ഓടിയെങ്കിലും ആർക്കും പരിക്കേറ്റതായി വിവരമില്ല.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment