തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ ഇ – ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനുള്ള ഐ ടി വകുപ്പിന്റെ തീരുമാനത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്തു നല്‍കി.
ഇ – ഓഫീസ് വെര്‍ഷന്‍ മാറ്റുന്നതിന്റെ ഭാഗമായി ഇന്ന് രാത്രി 10 മുതല്‍ ഈ മാസം 15 ന് രാവിലെ പത്തുമണിവരെ ഇ – ഓഫീസ് പ്രവര്‍ത്തനം നിലയ്ക്കുമെന്നാണ് ഐ ടി വകുപ്പ് പുറത്തിറക്കിയിരിക്കുന്ന ഉത്തരവില്‍ പറയുന്നത്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സുപ്രധാന ഫയലുകള്‍ നീക്കം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായാണോ ഐ ടി വകുപ്പിന്റെ ധൃതിപടിച്ചുള്ള നടപടിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ അടിയന്തരമായി ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.
