നിയമസഭാ പൊതുതെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജില്ലയിലെ ഉദ്യോഗസ്ഥർക്ക് വോട്ടെടുപ്പിന് തൊട്ടടുത്ത ദിവസമായ ഏപ്രിൽ 10ന് (വെള്ളി) അവധി പ്രഖ്യാപിച്ചു.
വോട്ടെടുപ്പു ദിവസമായ ഏപ്രിൽ ഒൻപതിന് ഡ്യൂട്ടി കഴിഞ്ഞ് പോളിംഗ് സാമഗ്രികൾ സ്വീകരണ – വിതരണ കേന്ദ്രങ്ങളിൽ തിരികെ ഏൽപ്പിക്കുമ്പോൾ രാത്രി വൈകാൻ സാധ്യതയുള്ള സാഹചര്യം പരിഗണിച്ചാണ് നടപടി.
വോട്ടെടുപ്പ് ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്ഥർക്കും ഈ അവധിക്ക് അർഹതയുണ്ടായിരിക്കും
പോളിംഗ് പ്രക്രിയ സുഗമമായി പൂർത്തിയാക്കാൻ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് വിശ്രമം ഉറപ്പാക്കുന്നതിനാണ് ഈ തീരുമാനം.
