ഇലക്ഷൻ ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്കായുള്ള പ്രധാന അറിയിപ്പ്

At Malayalam
1 Min Read

ഇലക്ഷൻ ഡ്യൂട്ടിയിലുള്ള എല്ലാ വിഭാഗം ഉദ്യോഗസ്ഥർക്കും പോസ്റ്റൽ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള പുതിയ മാറ്റങ്ങൾ ചുവടെ.

അപേക്ഷാ തീയതി : നിലവിൽ ഏപ്രിൽ 2 വരെ മാത്രം

Presiding officer, First poling officer, second poling officer, third poling officer വരെ ഉള്ള poling ഉദ്യോഗസ്ഥർക്കും പോസ്റ്റൽ വോട്ടിനുള്ള അപേക്ഷകൾ നിലവിൽ ഏപ്രിൽ 2 വരെ മാത്രമേ സ്വീകരിക്കുകയുള്ളൂ. അപേക്ഷ നൽകാൻ വൈകരുത്.

വോട്ട് എവിടെ ചെയ്യാം

- Advertisement -

ഇത്തവണ തപാലിൽ ballot പേപ്പർ വരില്ല

പകരം പരിശീലന കേന്ദ്രങ്ങളിലോ അതത് മണ്ഡലങ്ങളിലോ ഒരുക്കുന്ന വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകൾ (V F C), ഏപ്രിൽ 8 ന് പോളിംഗ് വിതരണ കേന്ദ്രങ്ങളിൽ വോട്ടു ചെയ്യാൻ സാധിക്കൂ. അവിടെ നിങ്ങൾക്ക് Ballot പേപ്പർ നൽകുന്നതാണ്.

മറ്റ് ജില്ലകളിൽ വോട്ടുള്ളവർക്കും അവസരം

അന്യജില്ലകളിൽ വോട്ടവകാശമുള്ളവർക്കും ഡ്യൂട്ടിയുള്ള ജില്ലയിലെ വോട്ടർ ഫെസിലിറ്റേഷൻ സെന്റർ വഴി വോട്ട് രേഖപ്പെടുത്താം.

അപേക്ഷ എവിടെ നൽകണം

- Advertisement -

പരിശീലന കേന്ദ്രങ്ങൾ, റിട്ടേണിംഗ് ഓഫീസറുടെ ഓഫീസ്, A R O ഓഫീസ് ആയ താലൂക്ക് ഓഫീസുകൾ, കളക്ടറേറ്റിലെ പ്രത്യേക കളക്ഷൻ വിഭാഗം (D L C C) എന്നിവിടങ്ങളിൽ അപേക്ഷ നൽകാവുന്നതാണ്. Form 12 അപേക്ഷയോടൊപ്പം duty order, വോട്ടർ ഐ ഡി കാർഡ് copy / നമ്പർ എന്നിവ കൂടി നൽകണം.

വോട്ട് എപ്പോൾ ചെയ്യണം

ഏപ്രിൽ 8 വരെ ഫെസിലിറ്റേഷൻ സെന്ററുകൾ, പോളിംഗ് സാമഗ്രികൾ വിതരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വോട്ട് ചെയ്യാൻ പരമാവധി സമയം ലഭിക്കുക.

- Advertisement -

വോട്ട് ചെയ്യാൻ V F C യിൽ പോകുന്ന ഉദ്യോഗസ്ഥർ കൈവശം കരുതേണ്ടവ

ഫെസിലിറ്റേഷൻ സെന്ററിൽ എത്തുമ്പോൾ ഐ ഡി കാർഡും, ഇലക്ഷൻ ഡ്യൂട്ടി ഓർഡറും നിർബന്ധമായും കരുതുക.

നമ്മുടെ ജനാധിപത്യ കടമ കൃത്യമായി വിനിയോഗിക്കാം. അപേക്ഷ സമർപ്പിക്കാത്തവർക്ക്‌ അത് നിലവിൽ ഏപ്രിൽ 2 വരെ അപേക്ഷിക്കാം.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment