ഇറാന് റവല്യൂഷണറി ഗാര്‍ഡ്സ് കോറിന്റെ (ഐ ആര് ജി സി) കമാന്‍ഡര്‍ കൊല്ലപ്പെട്ടു. ഐ ആര് ജി സിയുടെ വക്താവ് അലി മുഹമ്മദ് നൈനിയാണ് കൊല്ലപ്പെട്ടത്. ഇന്നു പുലര്‍ച്ചെയുണ്ടായ യു എസ് – ഇസ്രയേല്‍ വ്യോമാക്രമണത്തിലാണ് നൈനി കൊല്ലപ്പെട്ടത്.
ഇസ്രയേലിന് കനത്ത പ്രഹരമേല്‍പ്പിക്കാന്‍ ഇറാന്റെ മിസൈല്‍ സേന സുസജ്ജമാണെന്നും ശത്രുക്കള്‍ക്കായി വലിയ ‘അത്ഭുതങ്ങള്‍’ കാത്തുവെച്ചിട്ടുണ്ടെന്നും പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മുഹമ്മദ് നൈനി കൊല്ലപ്പെട്ടത്. ഫെബ്രുവരി 28 ന് പരമോന്നത നേതാവ് അയത്തുള്ള അലി ഖമനി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാന്റെ ഇന്റലിജന്‍സ് മന്ത്രി എസ്മായില്‍ ഖത്തീബ്, സുരക്ഷാ മേധാവി അലി ലാരിജാനി, ബസിജ് സേനാ കമാന്‍ഡര്‍ ഗുലാംറേസ സുലൈമാനി തുടങ്ങിയവരും വധിക്കപ്പെട്ടിരുന്നു.
