പശ്ചിമേഷ്യ സംഘർഷത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ ഉടലെടുത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് വില വർധനവ്. വാഹനങ്ങളിൽ ഉപയോഗിക്കുന്ന സാധാരണ ഡീസലിന്റെ വില ഉയർത്തിയിട്ടില്ല. ഫാക്ടറികൾ, നിർമ്മാണ സ്ഥലങ്ങൾ, ഖനന പ്രവർത്തനങ്ങൾ, വലിയ ജനറേറ്ററുകൾ, പവർ പ്ലാന്റുകൾ എന്നിവയിലേക്കാണ് സാധാരണയായി ഇവ വിതരണം ചെയ്യുന്നത്.
പെട്രോളിനു പിന്നാലെ എണ്ണ വിപണന കമ്പനികൾ വ്യാവസായിക ഡീസലിന്റെ വില വർധിപ്പിച്ചതായി റിപ്പോർട്ട്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ ഒ സി) വ്യാവസായിക ഡീസലിന്റെ വില ലിറ്ററിന് 87.67 രൂപയിൽ നിന്ന് 109.59 രൂപയായി ഉയർത്തിയതായി അറിയിച്ചു. അതേസമയം വാഹനങ്ങളിൽ ഉപയോഗിക്കുന്ന സാധാരണ ഡീസലിന്റെ വില ഉയർത്തിയിട്ടില്ല. പശ്ചിമേഷ്യ സംഘർഷത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ ഉടലെടുത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് വില വർധനവ്.
വ്യാവസായിക ഡീസൽ പെട്രോൾ പമ്പുകൾ വഴി ചില്ലറ വിൽപ്പന നടത്താറില്ല. ഫാക്ടറികൾ, നിർമ്മാണ സ്ഥലങ്ങൾ, ഖനന പ്രവർത്തനങ്ങൾ, വലിയ ജനറേറ്ററുകൾ, പവർ പ്ലാന്റുകൾ എന്നിവയിലേക്കാണ് സാധാരണയായി ഇവ വിതരണം ചെയ്യുന്നത്. അതുകൊണ്ടു തന്നെ വ്യവസായ മേഖലയിൽ ഇന്ധനച്ചെലവ് കൂടുന്നത് ഉൽപ്പാദനച്ചെലവിനും അതുവഴി സാധനങ്ങളുടെ വിലയ്ക്കും കാരണമാകും.
