കയറ്റത്തിൽ ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് പിന്നിലേക്ക് ഉരുണ്ട് കാറിലും ബൈക്കിലും ഇടിച്ച് അപകടമുണ്ടായി. വെഞ്ഞാറമൂട്ടിൽ 2 വിദ്യാർഥികൾ മരിച്ചു. വെമ്പായം കൊപ്പം സ്വദേശി 22 കാരനായ ആദിത്യൻ, കൂടെ സഞ്ചരിച്ചിരുന്ന സുഹൃത്ത് കാട്ടാക്കട കട്ടക്കോട് കൊഴുക്കൽകോണം എസ് ജെ നിവാസിൽ ജൂലി ഇഗ്നേഷ്യസ് എന്നിവരാണു മരിച്ചത്.
പിരപ്പന്‍കോട് – പാലാംകോണം നാഗരുകുഴിയിലാണ് അപകടമുണ്ടായത്. പാറ കയറ്റി പോയിരുന്ന ലോറി കയറ്റം കയറുമ്പോള്‍ നിയന്ത്രണം വിട്ട് പിന്നിലേക്ക് ഉരുണ്ട് കാറിലും രണ്ടു ബൈക്കുകളിലും ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ലോറി മറിഞ്ഞു. കാറില്‍ കുടുങ്ങിയവരെയും ബൈക്ക് യാത്രക്കാരെയും നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി.
