കൊല്ലം ജില്ലയിലെ പുനലൂർ മണ്ഡലത്തെ ചൊല്ലി തമ്മിലടിച്ച് കോൺഗ്രസും മുസ്ലിംലീഗും. ലീഗിനു വീണ്ടും പുനലൂർ സീറ്റ് നൽകുകയാണെങ്കിൽ ഒറ്റയ്ക്ക് പുനലൂരിൽ മത്സരിക്കാനാണ് കോൺഗ്രസിന്റെ നീക്കം. വിഷയവുമായി ബന്ധപ്പെട്ട് പുനലൂരിൽ കോൺഗ്രസ് നേതാക്കൾ യോഗം ചേർന്നു. പഞ്ചായത്ത് സ്ഥാനങ്ങളടക്കം രാജിവെക്കുമെന്നാണ് ഭീഷണി.
അതേസമയം, പുനലൂർ സീറ്റ് ലീഗിൽ നിന്ന് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്, നേതൃത്വത്തെ സമീപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ പി സി സിക്കും ഹൈക്കമാൻഡിനും നേതാക്കൾ നിവേദനം സമർപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും പുനലൂർ മണ്ഡലത്തിൽ മത്സരിച്ച മുസ്ലീംലീഗ് സ്ഥാനാർത്ഥികൾ പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സീറ്റ് കോൺഗ്രസിന് വേണമെന്ന ആവശ്യം ഉയർന്നത്.
