പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം. കാസര്‍ഗോഡ് മൊഗ്രാല്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ഒരു 20 കാരനാണ് പ്ലസ് ടു വിദ്യാര്‍ത്ഥിക്കായി പരീക്ഷ എഴുതിയത്. പരീക്ഷ എഴുതിയ മുഹമ്മദ് മുക്താര്‍, പ്ലസ് ടു വിദ്യാര്‍ത്ഥി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
സ്‌കൂള്‍ പ്രിന്‍സിപ്പളിന്റെ പരാതിയിലാണ് പൊലീസ് നടപടി. ഇതേ സ്‌കൂളില്‍ തന്നെ എസ് എസ് എല്‍ സി പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ വിദ്യാര്‍ത്ഥി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചിരുന്നു. പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയാണ് ഫോണ്‍ പിടികൂടിയത്. സമര്‍ത്ഥമായി ഒളിപ്പിച്ചാണ് ഫോണ്‍ ഉപയോഗിച്ചതെന്ന് അധ്യാപിക പറഞ്ഞു.
