മുക്കുപണ്ടം പണയം വച്ചു മുങ്ങിയ അധ്യാപകനായി പൊലിസ് തെരച്ചിൽ       

At Malayalam
1 Min Read

മുക്കുപണ്ടങ്ങൾ പണയം വച്ച് ലക്ഷങ്ങൾ തട്ടിയ അധ്യാപകനായി അന്വേഷണം ഊർജിതമാക്കി പൊലീസ്. കൊല്ലം വെളുത്ത മണൽ സരസ്വതി വിലാസം യു പി സ്കൂൾ അധ്യാപകൻ ദിലീപ് കുമാർ ആണ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയത്. മാർച്ച് അഞ്ചിനായിരുന്നു കേസിന് ആസ്പ്പദമായ സംഭവം. ശാസ്താംകോട്ട പതാരം 721 നമ്പർ സർവീസ് സഹകരണ ബാങ്കിലാണ് സ്വർണ്ണം എന്ന രീതിയിൽ മുക്കുപണ്ടം പണയം വച്ചത്.

15 ലക്ഷം രൂപയാണ് ബാങ്കിനെ കബളിപ്പിച്ച് തട്ടിയത്. 130 .198 ഗ്രാം തൂക്കം വരുന്ന വ്യാജ സ്വർണമാണ് ദിലീപ് കുമാർ പണയം വച്ചത്. ശാസ്താംകോട്ട അസിസ്റ്റന്റ് രജിസ്ട്രാർ നടത്തിയ പരിശോധനയിലാണ് സ്വർണാഭരണങ്ങൾ മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. ബാങ്ക് അധികൃതരുടെ പരാതിയിൽ ശാസ്താംകോട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ പ്രതി ഒളിവിൽ പോയി. ദിലീപ് കുമാറിനായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് ഇപ്പോൾ പൊലീസ്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment