ഐ എസ്‌ ജെ ഡി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, തിരുവല്ലയിൽ മാത്യു ടി തോമസ്

At Malayalam
1 Min Read

എല്‍ ഡി എഫ് ഘടകകക്ഷിയായ ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍(ഐ എസ്‌ ജെ ഡി) സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ചിറ്റൂരില്‍ അഡ്വ. വി മുരുകദാസ്, എറണാകുളത്ത് സാബു ജോര്‍ജ് തിരുവല്ലയില്‍ അഡ്വ. മാത്യു ടി തോമസ് എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. മന്ത്രി കെ കൃഷ്ണന്‍കുട്ടിയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. തര്‍ക്കം നിലനില്‍ക്കുന്ന കോവളം സീറ്റില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തിങ്കളാഴ്ച നടത്തും. കോവളം സീറ്റില്‍ തര്‍ക്കമുണ്ടെന്നും പ്രശ്‌നങ്ങള്‍ ഇന്നുതന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. നാളെത്തന്നെ കോവളത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, എലത്തൂരിൽ മന്ത്രി എ കെ ശശീന്ദ്രൻ തന്നെ മത്സരിക്കാൻ തീരുമാനമായി. കുട്ടനാട്ടിൽ നിലവിലെ എം എൽ എയായ തോമസ് കെ തോമസ് തന്നെ മത്സരിക്കും. എൻ സി പിയുടെ സ്ഥാനാർത്ഥി പട്ടിക ശരത് പവാർ എൽ ഡി എഫ് കൺവീനർക്ക് കൈമാറി.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment