ശബരിമല ആടിയ ശിഷ്ടം നെയ്യ് ക്രമക്കേട് : 25,52,000 രൂപയുടെ വ്യത്യാസം

At Malayalam
1 Min Read

        ശബരിമല ആടിയ ശിഷ്ടം നെയ്യ് വില്പനയിൽ ഗുരുതര ക്രമക്കേട് കണ്ടെത്തി സംസ്ഥാന ഓഡിറ്റ് വിഭാഗം. ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ക്രമക്കേടുകളെ കുറിച്ച് കണ്ടെത്തിയിരിക്കുന്നത്. ആടിയ ശിഷ്ടം നെയ്യ് വില്പന നടത്തിയതിലെ കണക്കുകളിലെ വ്യത്യാസം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. 25,52,000 രൂപയുടെ കണക്കിലാണ് വ്യത്യാസം. രണ്ട് പ്രധാനപെട്ട കേന്ദ്രങ്ങളിലാണ് കൂടുതൽ ക്രമക്കേട് നടന്നിട്ടുള്ളത്.

ഒരു ഘട്ടത്തിലും പാക്കിങ്ങിന് എത്തുന്ന നെയ്യുടെ തൂക്കം പരിശോധിക്കാറില്ലെന്നും സംസ്ഥാന ഓഡിറ്റ് വിഭാഗം കണ്ടെത്തി. കണക്കുകൾ സൂക്ഷിച്ചിരിക്കുന്നത് നാല് നോട്ടുബുക്കുകളിലായിട്ടാണെന്നും അതിൽ മുഴുവൻ വെട്ടലും തിരുത്തലുമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ആടിയ നെയ്യ് ശിഷ്ടം വില്പന സുതാര്യത ഉറപ്പു വരുത്താൻ ഓഡിറ്റ് വിഭാഗം 9 നിർദേശങ്ങളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment