തിരുവനന്തപുരം സ്റ്റാച്യുവിൽ പ്രവർത്തിക്കുന്ന ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രത്തിൽ മാർച്ച് 19 ന് ആരംഭിക്കുന്ന 12 ദിവസത്തെ ഫാസ്റ്റ് ഫുഡ് പാചക പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ക്ലാസ്സുകൾ രാവിലെ 9.30 മുതൽ വൈകുന്നേരം 5 മണി വരെയായിരിക്കും.
18 – 50 പ്രായപരിധിയിലുളളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ, 0471 – 2322430, 8891228788 എന്നീ നമ്പരുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്ത് മാർച്ച് 16ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.
