നിയന്ത്രിത നഗര ഗതാഗതത്തില്‍ നാഴികക്കല്ലായ നേട്ടമായി മാറിക്കൊണ്ട് ഇന്ത്യയിലെ മുന്‍നിര മൊബിലിറ്റി പ്ലാറ്റ്‌ഫോമായ റാപ്പിഡോ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ആവശ്യമായ ലൈസന്‍സ് നേടി. ഇതോടെ സംസ്ഥാനത്തെ ആദ്യത്തെ അംഗീകൃത ലൈസന്‍സുള്ള അഗ്രിഗേറ്ററായി റാപ്പിഡോ മാറി. ഇരുചക്ര, മുച്ചക്ര, നാലു ചക്രവാഹന വിഭാഗങ്ങളിലെല്ലാം റാപ്പിഡോ ഈ ലൈസന്‍സ് നേടിയിട്ടുണ്ട്.
ലൈസന്‍സ് നിലവില്‍ വരുന്നതോടെ കൊച്ചിയിലും തിരുവനന്തപുരത്തും റാപ്പിഡോ ബൈക്ക് ടാക്‌സി പ്രവര്‍ത്തനം ആരംഭിക്കും. കേരളത്തില്‍ ഘടനാപരവും നിയമപരവുമായ നിബന്ധനകള്‍ പാലിച്ചുകൊണ്ടുള്ള ഇരുചക്രവാഹന ഗതാഗതത്തിന്റെ ഒരു പുതിയ യുഗത്തിന് തുടക്കമിടും.
