സോളാർ കേസ് നടപടികള്‍ നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ ബി ഗണേഷ് കുമാർ സമർപ്പിച്ച ഹർജി കോടതി തള്ളി

At Malayalam
1 Min Read

കൊട്ടാരക്കര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. തെരഞ്ഞെടുപ്പ് കഴിയും വരെ കോടതി നടപടികള്‍ നിർത്തിവയ്ക്കണം എന്നതായിരുന്നു ആവശ്യം. സോളാർ കത്തില്‍ കൂടുതല്‍ പേജുകള്‍ കൂട്ടിച്ചേർത്തത് ഗൂഢാലോചന എന്നു കാണിച്ച്‌ നല്‍കിയ ഹർജിയിലാണ് നടപടി.

സോളാർ കേസിലെ പരാതിക്കാരിയുടെ കത്തില്‍ നാലു പേജ് കൂട്ടിച്ചേർത്തു എന്ന് കാണിച്ചു കൊണ്ടുള്ള പരാതിയിലാണ് കോടതി നടപടികള്‍ നടക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കോടതി നടപടികള്‍ക്ക് അമിത പ്രാധാന്യം ലഭിക്കുന്നു. അത് തനിക്ക് ദോഷമായി ബാധിക്കും എന്ന് കാണിച്ചാണ് കെ ബി ഗണേഷ് കുമാർ കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പു കഴിയും വരെ കോടതി നടപടികള്‍ നിർത്തിവെക്കണമെന്നായിരുന്നു ഗണേഷ് കുമാറിന്റെ ആവശ്യം. ഇതാണ് കോടതി തള്ളിയത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment