കൊച്ചിയിൽ നാളെ പ്രധാനമന്ത്രിയുണ്ട് , ഗതാഗത നിയന്ത്രണങ്ങളും വഴിതിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ചുവടെ

At Malayalam
3 Min Read

​റൂട്ട് – 1- ഗതാഗത നിയന്ത്രണം

​നാവികസേന ആസ്ഥാനം (Naval Base) → മറൈൻ ഡ്രൈവ്
​VVIP റൂട്ട് : നേവൽ ബേസ് → തേവര → അറ്റ്ലാന്റിസ് → രവിപുരം → പള്ളിമുക്ക് → ജോസ് ജംഗ്ഷൻ → ബി ടി എച്ച് റോഡ് → പാർക്ക് അവന്യൂ റോഡ് → ഷണ്മുഖം റോഡ് → മറൈൻ ഡ്രൈവ്.

​തടസ്സപ്പെടുന്ന സമയം : പകൽ 12: 00 മുതൽ 12:30 വരെ.

​ഡൈവേഴ്ഷൻ സമയം : രാവിലെ 11: 00 മുതൽ.

- Advertisement -

​ബസുകളുടെ വഴിതിരിച്ചുവിടൽ (സ്വകാര്യ / KSRTC ബസുകൾ)
​ഫോർട്ട് കൊച്ചി / മട്ടാഞ്ചേരി ഭാഗത്തുനിന്ന് എറണാകുളം /കാക്കനാട് / ആലുവ ഭാഗത്തേക്ക് :
​ബി ഒ ടി ഈസ്റ്റ് ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് കുണ്ടന്നൂർ → NH 66 → വൈറ്റില → ഇടപ്പള്ളി വഴി പോകണം.

​ആലുവ / കാക്കനാട് ഭാഗത്തുനിന്ന് ഫോർട്ട് കൊച്ചി / മട്ടാഞ്ചേരി ഭാഗത്തേക്ക്:

​ഇടപ്പള്ളിയിൽ നിന്ന് തിരിഞ്ഞ് കുണ്ടന്നൂർ → ബി ഒ ടി ഈസ്റ്റ് → തോപ്പുംപടി വഴി പോകണം.

​ചെറുവാഹനങ്ങളുടെ (L M V) വഴിതിരിച്ചുവിടൽ
​ഫോർട്ട് കൊച്ചിയിൽ നിന്ന് : ബി ഒ ടി ഈസ്റ്റ് → തേവര ഫെറി → മട്ടമ്മൽ → പനമ്പിള്ളി നഗർ സൗത്ത് → മനോരമ → കടവന്ത്ര → വൈറ്റില വഴി.

​ബോൾഗാട്ടിയിൽ നിന്ന് : ചാത്യാത്ത് ജംഗ്ഷൻ → പച്ചാളം → പച്ചാളം ഓവർബ്രിഡ്ജ് → പൊറ്റക്കുഴി → മാമംഗലം → ഇടപ്പള്ളി വഴി.

- Advertisement -

​ഹൈക്കോടതി ഭാഗത്തുനിന്ന് ഫോർട്ട് കൊച്ചിയിലേക്ക് : ഹൈക്കോടതി ജംഗ്ഷൻ → മാധവ ഫാർമസി → ഡി.സി.സി ജംഗ്ഷൻ → ഇയ്യട്ടിൽ ജംഗ്ഷൻ → ചിറ്റൂർ റോഡ് → വളഞ്ഞമ്പലം → മനോരമ യു-ടേൺ → പനമ്പിള്ളി നഗർ വഴി.

​റൂട്ട് – II ഗതാഗത നിയന്ത്രണം

​മറൈൻ ഡ്രൈവ് → കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം
​V V I P റൂട്ട് : മറൈൻ ഡ്രൈവ് → ഹൈക്കോടതി → ബാനർജി റോഡ് → മാധവ ഫാർമസി → കച്ചേരിപ്പടി നോർത്ത് ഓവർബ്രിഡ്ജ് → ജഡ്ജസ് അവന്യൂ → കലൂർ → സ്റ്റേഡിയം.

- Advertisement -

​തടസ്സപ്പെടുന്ന സമയം : പകൽ 12:50 മുതൽ 13:20 വരെ.
​പ്രധാന മാറ്റങ്ങൾ

​ആലുവ ഭാഗത്തുനിന്ന് ഹൈക്കോടതിയിലേക്ക് : ഇടപ്പള്ളി → മാമംഗലം → പൊറ്റക്കുഴി → പച്ചാളം ഓവർബ്രിഡ്ജ് → ചാത്യാത്ത് വഴി ഹൈക്കോടതിയിൽ എത്തണം.

​ആലുവ ഭാഗത്തുനിന്ന് ഫോർട്ട് കൊച്ചിയിലേക്ക്: ഇടപ്പള്ളി → വൈറ്റില → കടവന്ത്ര → പനമ്പിള്ളി നഗർ → തേവര ഫെറി → ബി ഒ ടി ഈസ്റ്റ് വഴി.

​റൂട്ട് – III ഗതാഗത നിയന്ത്രണം

​കലൂർ സ്റ്റേഡിയം → നാവികസേന ആസ്ഥാനം
​V V I P റൂട്ട്: കലൂർ → ബാനർജി റോഡ് → മാധവ ഫാർമസി → എം ജി റോഡ് → പള്ളിമുക്ക് → രവിപുരം → അറ്റ്ലാന്റിസ് → തേവര → നേവൽ ബേസ്.

​തടസ്സപ്പെടുന്ന സമയം : ഉച്ചകഴിഞ്ഞ് 15:05 മുതൽ 15:30 വരെ.
​വാഹന പാർക്കിംഗ് ക്രമീകരണങ്ങൾ
​പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാൻ വരുന്ന വാഹനങ്ങൾക്കായി പ്രത്യേക പാർക്കിംഗ് കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട് :

​വടക്ക് / പടിഞ്ഞാറ് ഭാഗങ്ങളിൽ നിന്ന് (തൃശൂർ, വൈപ്പിൻ, പറവൂർ) :

​ബോൾഗാട്ടി വാട്ടർ മെട്രോ ജെട്ടി പരിസരം, ഗ്രാൻഡ് ഹയാത്തിന് എതിർവശം, ഷണ്മുഖം റോഡ് സിലിക്കൺ പാർക്കിംഗ്, വല്ലാർപാടം ബസിലിക്ക ഗ്രൗണ്ട്, എൽ.എൻ.ജി ടെർമിനൽ പരിസരം.

​തെക്ക് / കിഴക്ക് ഭാഗങ്ങളിൽ നിന്ന് (തിരുവനന്തപുരം, കോട്ടയം, മൂവാറ്റുപുഴ, ഫോർട്ട് കൊച്ചി):

​ഡി എച്ച് ഗ്രൗണ്ട്, മഹാരാജാസ് കോളജ് ഗ്രൗണ്ട്, എറണാകുളത്തപ്പൻ ഗ്രൗണ്ട്, അയ്യപ്പൻകാവ് ക്ഷേത്ര പരിസരം.

​പൊതുവായ നിർദ്ദേശങ്ങൾ

​ഭാരവാഹനങ്ങൾ : 10.03.2026 രാത്രി 10:00 മണി മുതൽ വി വി ഐ പി സന്ദർശനം കഴിയുന്നതുവരെ നഗരത്തിനുള്ളിൽ പ്രവേശിക്കാൻ അനുവദിക്കില്ല.

​അടിയന്തര സേവനങ്ങൾ

ആംബുലൻസ്, ഫയർ സർവീസ് തുടങ്ങിയ അത്യാവശ്യ വാഹനങ്ങൾക്ക് സാഹചര്യം അനുസരിച്ച് തടസ്സമില്ലാതെ പോകാൻ സൗകര്യം ഒരുക്കുന്നതാണ്.

​യാത്രക്കാർ മുൻകൂട്ടി യാത്രകൾ പ്ലാൻ ചെയ്യണമെന്നും കൊച്ചി സിറ്റി ട്രാഫിക് പൊലീസ് അറിയിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment