ഗണേഷ്കുമാർ ഇന്ന് മുഖ്യമന്ത്രിയെ കണ്ടു സംസാരിച്ച ശേഷമാണ് ഈ തീരുമാനം. മന്ത്രിസഭ യോഗത്തിലും ഗണേഷ് പങ്കെടുത്തു. മന്ത്രി സഭാ യോഗത്തിൽ ആരും ഗണേഷ് കുമാർ വിഷയം ചർച്ചയ്ക്ക് ഉന്നയിച്ചില്ല എന്നാണ് റിപ്പോർട്ട്.
ഗണേഷിന് എതിരെ പരാതി ഇല്ലെന്ന് ഭാര്യ രാവിലെ അറിയിച്ചിരുന്നു. ഇക്കാര്യം ഗണേഷ് മുഖ്യമന്ത്രിയെ അറിയിച്ചു എന്നാണ് വിവരം.
അതേസമയം പത്തനാപുരത്തും സംസ്ഥാനത്ത് ഉടനീളവും ഗണേഷ് കുമാറിനെതിരായ പ്രതിഷേധം കടുപ്പിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം. പത്തനാപുരത്ത് പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് മാറ്റി.
