ട്രംപിനെ മാത്രമായി വെറുതെ വിടില്ലന്നും ചെയ്തതിനുള്ള കൂലി കിട്ടിയിരിക്കുമെന്നും ഇറാന്‍ സുരക്ഷാ തലവന്‍

At Malayalam
1 Min Read

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ കൊലപ്പെടുത്തിയതിന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഇറാന്‍ സുരക്ഷാ തലവന്‍ അലി ലാരിജാനി. തങ്ങളുടെ നേതാവിന്റെയും ജനങ്ങളുടെയും രക്തത്തിന് പ്രതികാരം വീട്ടുമെന്നും ലാരിജാനി കഴിഞ്ഞ ദിവസം പറഞ്ഞു.

ഞങ്ങളുടെ നേതാവിന്റെയും ജനങ്ങളുടെയും രക്തത്തിന് പ്രതികാരം ചോദിച്ചുകൊണ്ടിരിക്കും. ട്രംപ് അതിനു വലിയ വില കൊടുക്കേണ്ടിയും വരും. ഉറപ്പായും കൊടുക്കുക തന്നെ ചെയ്യും, ഖമനേയിയുടെ അടുത്ത അനുയായി കൂടിയായ ലാരിജാനി എക്‌സില്‍ കുറിച്ചു.

ട്രംപിനെ മാത്രം അങ്ങനെ വെറുതെവിടില്ല. ചെയ്തതിനുള്ള കൂലി അദ്ദേഹത്തിനു കിട്ടുക തന്നെ ചെയ്യും. ഞങ്ങളുടെ നേതാവിനെ ട്രംപ് കൊലപ്പെടുത്തി. ആയിരക്കണക്കിന് ഇറാന്‍ ജനതയെ രക്തസാക്ഷികളാക്കി. ഇതൊരു ചെറിയ കാര്യമല്ലെന്നും ലാരിജാനി പറഞ്ഞു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment