കെ സി വേണുഗോപാല്‍ ആലപ്പുഴയിൽ മത്സരിക്കും , ഹൈക്കമാൻഡിൻ്റെ അനുമതി  

At Malayalam
1 Min Read

ആലപ്പുഴ മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗവും സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ കെ സി വേണുഗോപാല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വിശ്വസനീയമായ റിപ്പോര്‍ട്ടുകള്‍. സ്വന്തം തട്ടകമായ ആലപ്പുഴയില്‍ നിന്നു തന്നെയാവും വേണുഗോപാല്‍ മത്സരിക്കുക. ഹൈക്കമാന്‍ഡ് ഇക്കാര്യത്തിൽ അനുമതി നല്‍കിയതായാണ് ലഭിക്കുന്ന വിവരം.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരോ മണ്ഡലവും കേന്ദ്രീകരിച്ച് വിശദമായി ചര്‍ച്ച നടത്തി കനഗോലു നേരത്തെ തന്നെ എ ഐ സി സിക്ക് സമഗ്രമായ റിപ്പോര്‍ട്ടു നല്‍കിയിരുന്നു. ആലപ്പുഴയില്‍ കെ സി വേണുഗോപാല്‍ മത്സരിച്ചാല്‍ തെരഞ്ഞെടുപ്പിൽ അത് യു ഡി എഫിനു വലിയ നേട്ടമുണ്ടാക്കുമെന്നാണ് കനഗോലു റിപ്പോര്‍ട്ടു നൽകിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എ ഐ സി സിയുടെ തീരുമാനമെന്നാണ് അറിയുന്നത്.

യു ഡി എഫിന് ഭൂരിപക്ഷം കിട്ടിയാല്‍ സംഘടനപരമായി സംസ്ഥാനത്തു നിന്നും നിലവിലുള്ള ഏറ്റവും മുതിര്‍ന്ന നേതാവായ വേണുഗോപാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടും എന്നു തന്നെയാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഏതാണ്ട് ഒരു മാസമായി ആലപ്പുഴയിലും പരിസരപ്രദേശങ്ങളിലും കെ സി വേണുഗോപാല്‍ സജീവമാണെന്നതും സ്ഥാനാര്‍ഥായാകുമെന്നതിന്റെ സൂചനയാണ് വിലയിരുത്തപ്പെടുന്നത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment