സംഘർഷത്തിനിടയിൽ നടക്കേണ്ടിയിരുന്ന സമാധാന സമീപന ശ്രമങ്ങൾ അമേരിക്ക നശിപ്പിച്ചുവെന്ന് ഇറാൻ കുറ്റപ്പെടുത്തി. ഇറാൻ നടത്തിയ സൗഹൃദ സന്ദേശത്തെ ട്രംപ് കൊന്നുകളഞ്ഞു എന്നാണ് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി ആരോപിക്കുന്നത്. ഇറാനെ ആക്രമിക്കാന്‍ തങ്ങളുടെ അയല്‍ രാജ്യങ്ങളെ ഒരു കാരണവശാലും ഉപയോഗിക്കരുത് എന്നായിരുന്നു ഇക്കാര്യത്തിലുള്ള ഇറാന്റെ പ്രാഥമികമായ ആവശ്യം. ഇത് ട്രംപ് ആദ്യം തന്നെ ലംഘിച്ചുവെന്നാണ് ഇറാൻ ആരോപിക്കുന്നത്. സംഘർഷം അവസാനിപ്പിക്കാൻ ഉള്ള സന്ദേശം ആണ് ഇതിലൂടെ ഇറാൻ പ്രസിഡന്റ് നൽകിയത് . അമേരിക്കയെ ഗൾഫ് മേഖലയിലെ രാജ്യങ്ങൾ തടയണം എന്നും ഇറാൻ ആവശ്യപ്പെടുന്നു. ഇല്ലെങ്കിൽ കനത്ത തിരിച്ചടി തുടരും. തങ്ങളുടെ മണ്ണ് അമേരിക്കയ്ക്ക് നൽകരുതെന്നു ഇറാൻ വിദേശകാര്യ മന്ത്രി ആവശ്യപ്പെടുകയും ചെയ്തു.
അമേരിക്കൻ സൈനികർ ഇറാന്റെ പിടിയിൽ ആയന്ന് ഇറാന്റെ സുപ്രീം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലറിജാനി പറഞ്ഞു. മരണപ്പെട്ട അമേരിക്കൻ സൈനികരുടെ യഥാർത്ഥ കണക്ക് അമേരിക്ക പറയുന്നില്ല എന്നും അലി ലറിജാനി ആരോപിച്ചു. സമാധാന സമീപനം അമേരിക്ക തന്നെ നശിപ്പിച്ചുവെന്ന ഗുരുതര ആരോപണമാണ് പശ്ചിമേഷ്യൻ സംഘർഷം ഇറാൻ ഇപ്പോൾ നടത്തിയിട്ടുള്ളത്. ശനിയാഴ്ച ഇറാനിലെ ഔദ്യോഗിക ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്താണ് അലി ലറിജാനി ഇക്കാര്യങ്ങൾ പറഞ്ഞത്.
ഇസ്ലാമിക് റിപബ്ലിക് ട്രംപിനെ വെറുതെ വിടില്ലെന്നും അലി ലറിജാനി പറയുന്നു. വെനസ്വേലയോട് ചെയ്തത് ഇറാനോട് ചെയ്യാനാവുമെന്ന കണക്കുകൂട്ടലിലായിരുന്നു ട്രംപെന്നാണ് അലി ലറിജാനി വിമർശിക്കുന്നത്. ഇറാന്റെ പരമോന്നത നേതാവിനെയും ആയിരത്തിലേറെ സാധാരണക്കാരെയും കൊലപ്പെടുത്തിയതിന് ട്രംപിനെ വെറുതെ വിടില്ലെന്നും ഔദ്യോഗിക ടെലിവിഷനിലൂടെ അലി ലറിജാനി മുന്നറിയിപ്പ് നൽകി.
