തണുത്ത ബിയർ പൊട്ടിക്കുന്നതിനു മുന്നേ.. ‘അനിയാ നിൽ’

At Malayalam
1 Min Read

കൊടും ചൂട് ഒന്നു തണുപ്പിക്കാൻ ഒരു തണുത്ത ‘ബിയറാ കാച്ചിയാലോ’ എന്ന് തൂവാനത്തുമ്പികൾ സിനിമയിലെ മോഹൻലാൽ സ്‌റ്റൈലിൽ പറയാൻ ഇനിയൊന്നു കൂടി ആലോചിക്കേണ്ടി വരും. ഹൈദരാബാദിലെ ഒരു പാർലറിൽ നിന്നും തണുത്ത ഒരു കുപ്പി ബിയർ വാങ്ങിയ മനുഷ്യൻ ആ ബിയർ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നുപോയി എന്നാണ് വിവരം. അതും ഇന്ത്യക്കാരൻ്റെ സ്വന്തം കിംഗ്ഫിഷർ ബ്രാൻ്റ് ബിയർ. കാശെണ്ണിക്കൊടുത്ത്, സമാധാനമായി വീട്ടിലെത്തി, തണുത്ത ബിയർ അടിയ്ക്കാനായി ടച്ചിംഗ്‌സുമെടുത്ത് ഇരുന്ന് ബിയർ കുപ്പി എടുത്തപ്പോഴാണ് കുപ്പിക്കുള്ളിൽ എന്തോ അനങ്ങുന്നതു കണ്ടത്. അതെ, അയാൾക്ക് തൻ്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ബിയർ ബോട്ടിലിനുള്ളിൽ നീന്തിക്കളിക്കുന്ന സുന്ദരിയായ ഒരു കുഞ്ഞു മീൻ.

ഞങ്ങൾ ഉണ്ടാക്കുന്നതല്ല ബിയർ, വിൽപ്പനക്കായി ഷോപ്പിൽ എത്തിക്കുന്നു, ഞങ്ങൾ തണുപ്പിച്ച് വിൽക്കുന്നു. നിങ്ങൾക്ക് വല്ല പരാതിയുമുണ്ടങ്കിൽ ചെന്ന് കമ്പനിയിൽ പറയൂ എന്നായി ബിയർ വിൽപ്പനശാലയിലെ ജീവനക്കാർ. നിങ്ങൾക്ക് ഇക്കാര്യത്തിൽ ഒരു ഉത്തരവാദിത്വവുമില്ലേ എന്ന് ചോദിച്ച, പണം കൊടുത്ത് ബിയർ വാങ്ങിയ സാധുവിനോട് പോയി പൊലിസിൽ പറയൂ എന്നായി വീണ്ടും ജീവനക്കാർ.

സമൂഹ മാധ്യമങ്ങളിൽ വൈറലായ ഈ വീഡിയോക്കു കിട്ടിയ കമൻ്റുകളും രസകരമാണ്. ‘ഹൈദരാബാദല്ലേ സ്ഥലം, ആസ്തമ രോഗത്തിന് മീൻ വിഴുങ്ങൽ നടക്കുന്നുണ്ട് അവിടെ, അങ്ങനെ കരുതി ആ ബിയർ അങ്ങ് അടിയ്ക്കാവുന്നതേയുള്ളു ‘ എന്ന് ഒരാൾ. ‘കുപ്പിയിൽ മരം കൊത്തിയല്ലേ, മീൻ പേടിച്ച് അകത്തുകയറിയതാകാമെന്ന് ‘ മറ്റൊരാൾ. ഇനി തണുത്ത ബിയർ പൊട്ടിച്ചടിക്കുന്നതിനു മുന്നേ ഒന്ന് നല്ലതുപോലെ നോക്കിയിട്ട് തുടങ്ങുന്നതാവും ഉത്തമം.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment