- മന്ത്രി വീണാ ജോർജ് ആറന്മുളയിൽ മത്സരിക്കും.
*വിദ്യാര്‍ഥികള്‍ ഇനി പരീക്ഷാ ചൂടിലേക്ക്. എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി, വി എച്ച് എസ് ഇ പരീക്ഷകൾ ഇന്നു മുതൽ.
*2026 മാർച്ച് 8 ന് വൈകുന്നേരം 5 മണിക്ക് പാരിപ്പള്ളി കൊടിമൂട്ടിൽ ശ്രീ ഭദ്രകാളി ക്ഷേത്ര സന്നിധിയിൽ ഈ വർഷത്തെ ഗജമേള നടക്കും.
*തിരുവനന്തപുരത്ത് മോഷണ ശ്രമത്തിനിടെ കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു പിടിയിൽ.
*പ്രശ്നപരിഹാരത്തിനായി പൂജാരിയുടെ വീട്ടിൽ എത്തിയ യുവതി 12 പവൻ കവർന്നു. പൂജാരിയുടെ ഭാര്യയുടെ ആഭരണങ്ങളാണ് മോഷ്ടിച്ചത്.
*വിജയ്യുടെ റാലിയിൽ വീണ്ടും അപകടം, രണ്ടു സ്ത്രീകളടക്കം ആറുപേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം.
*ശബരിമല സ്വർണക്കൊള്ള കേസിൽ എ പത്മകുമാറിന് രണ്ടാമത്തെ കേസിലും ജാമ്യം കിട്ടി, എസ് ഐ ടി കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യം കിട്ടിയത്.
*വാമനപുരം ഗവ : ഐ ടി ഐയില്‍ 2018 മുതല്‍ 2020 വരെ പ്രവേശനം നേടിയിട്ടുള്ള ട്രെയിനികളുടെ കോഷന്‍ ഡെപ്പോസിറ്റ് കിട്ടാൻ മാര്‍ച്ച് 15ന് മുന്‍പായി അപേക്ഷിക്കണം.
*മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ സാമൂഹ്യ സുരക്ഷ / ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണം ചെയ്യുന്നതിനുളള അനുമതി നൽകി സർക്കാർ ഉത്തരവിറക്കി.
