ഇടതു ഭരണത്തിൽ വിലക്കയറ്റിൽ നമ്പർ ഒന്നായി കേരളം മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആരോഗ്യ കേരളത്തെ വെൻ്റിലേറ്ററിലും മോർച്ചറിയിലേയ്ക്കും നയിച്ച സർക്കാരാണിത്. മരുന്നും സൂചിയും പഞ്ഞിയുമില്ലാത്ത – സാധാരണക്കാരന് ചികിത്സ ലഭിക്കാത്ത ഇടമായി മാറി. യു ഡി ഭരണത്തിലുണ്ടായിരുന്നപ്പോൾ ലാഭത്തിലായിരുന്ന കെ എസ് ഇ ബി 50,000 കോടിയുടെ കടത്തിലാണ്.
ഈ സർക്കാർ നാലുതവണ വൈദ്യുതി ചാർജ് കൂട്ടുകയും ചെയ്തു. കേരളത്തിൻ്റെ തകർന്ന സമ്പദ് വ്യവസ്ഥയെ കരകയറ്റാൻ ബദൽ നിർദ്ദേശവും യു ഡി എഫിൻ്റെ പക്കലുണ്ട്. വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് ആറ്റിങ്ങലിൽ നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞു കൊണ്ട് സംസാരിക്കുകയായിരുന്നു സതീശൻ.
പി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സമ്മേളനം എം.എം ഹസൻ ഉദ്ഘാടനം ചെയ്തു. അടൂർ പ്രകാശ് എം.പി, പി.കെ. ശ്രീകണ്ഠൻ എം.പി. എൻ. കെ പ്രേമചന്ദ്രൻ എം.പി, ബെന്നി ബഹനാൻ എം പി, എൻ ശക്തൻ, അനുപ് ജേക്കബ്, പാലോട് രവി, വി എസ് ശിവകുമാർ, എൻ പീതാംബരക്കുറുപ്പ് ടി ശരത്ചന്ദ്രപ്രസാദ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
