യു എസ് വിമാനവാഹിനിക്കപ്പലായ യു എസ് എസ് എബ്രഹാം ലിങ്കണിന് നേരെ നാല് ബാലിസ്റ്റിക് മിസൈലുകൾ പതിച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു .
“കരയും കടലും തീവ്രവാദ ആക്രമണകാരികളുടെ ശവക്കുഴിയായി മാറുമെന്ന്” ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ആഴ്ചകളിൽ ഈ മേഖലയിലേക്ക് വിന്യസിച്ച രണ്ട് വിമാനവാഹിനിക്കപ്പലുകളിൽ ഒന്നാണ് യു എസ് എസ് ലിങ്കൺ, ഇറാനിയൻ തീരങ്ങളോട് താരതമ്യേന അടുത്ത് നങ്കുരമിട്ട കപ്പലും ഇതായിരുന്നു. അമേരിക്കയുടെ അഭിമാന സ്തംഭമായ കപ്പലിനെയാണ് തകർത്തതെന്ന് അവകാശവാദമാണ് ഇറാൻ ഉയർത്തിയിരിക്കുന്നത്.
