വഴക്കിനിടെ കഴുത്തില്‍ ഷോള് മുറുക്കി കൊല്ലുകയായിരുന്നു.
കീഴില്ലം സ്വദേശിനി ബിജിമോള്‍ ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് ലൈജു ഒളിവിലാണ്. ഇയാള്‍ക്കായി കുറുപ്പുംപടി പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ 12:30 യോടെയാണ് സംഭവം. ഭാര്യയുടെ കഴുത്തില്‍ കിടന്ന ഷോളെടുത്ത്, ഭർത്താവ് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം ഇയാള്‍ അവിടെ നിന്ന് പോവുകയും ചെയ്തു. അല്പം കഴിഞ്ഞ് എത്തിയ മകനാണ് അമ്മ അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്.
