ഇന്ത്യൻ വ്യോമസേനയുടെ അഗ്നിപഥ് പദ്ധതിക്ക് കീഴിലുള്ള അഗ്നിവീർവായു ഇൻടേക്ക് (01/2027) റിക്രൂട്ട്മെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് പ്രായപരിധിയിൽ ഇളവ് അനുവദിച്ചു. പുതുക്കിയ വിജ്ഞാപനം അനുസരിച്ച് ഉയർന്ന പ്രായപരിധി 22 വയസ്സായി ഉയർത്തിയിട്ടുണ്ട്. 2005 ജനുവരി 01-നും 2009 ജൂലൈ 01-നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ച അവിവാഹിതരായ ഇന്ത്യൻ പുരുഷന്മാർക്കും സ്ത്രീകൾക്കും ഈ അവസരം പ്രയോജനപ്പെടുത്താം. അർഹരായ ഉദ്യോഗാർഥികൾക്ക് മാർച്ച് മൂന്ന് മുതൽ മാർച്ച് 10 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും https//.iafrecruitment.edcil.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അഗ്നിവീർവായു റിക്രൂട്ട്മെന്റ് പ്രായപരിധിയിൽ ഇളവ്, അപേക്ഷകൾ മാർച്ച് മൂന്നു മുതൽ
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment
Leave a comment
