ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിനെത്തുടർന്ന് പാകിസ്ഥാനില്‍ വന്‍ പ്രതിഷേധം. യു എസ് കോണ്‍സുലേറ്റില്‍ പ്രക്ഷോഭകര്‍ തീയിട്ടു. കറാച്ചിയിലെ യു എസ് കോണ്‍സുലേറ്റ് ജനക്കൂട്ടം ആക്രമിച്ചു.
നൂറുകണക്കിനുപേരാണ് വാതില്‍ തകര്‍ത്ത് തള്ളിക്കയറിയത്. പ്രതിഷേധക്കാര്‍ കോണ്‍സുലേറ്റ് അടിച്ചു തകര്‍ത്തു. വടിയും കല്ലും ആയുധങ്ങളുമായാണ് ആള്‍ക്കൂട്ടമെത്തിയത്.
അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ടെന്നാണ് സൂചന. അക്രമികള്‍ക്കുനേരെ സുരക്ഷാസേന വെടിയുതിര്‍ത്തു. പ്രതിഷേധത്തിനിടെ ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടു. പൊലീസ് കണ്ണീർവാതകം പ്രയോഗിച്ച് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ശ്രമിച്ചു. ഇറാനെ പിന്തുണച്ചാണ് ജനങ്ങള്‍ പാക്കിസ്ഥാനില്‍ തെരുവിലിറങ്ങിയത്.
ഇസ്രയേല്‍ – ഇറാന്‍ സംഘര്‍ഷം ശക്തമാകുന്നതിനിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങളും വ്യാപിക്കുകയാണ്. ഖമനയിയുടെ മരണം സ്ഥിരീകരിച്ചതോടെ ഇറാനില്‍ സര്‍ക്കാരിനെ അനുകൂലിച്ചും വിമര്‍ശിച്ചും ജനങ്ങള്‍ തെരുവിലിറങ്ങി. സംയുക്താക്രമണത്തിനുള്ള ട്രംപിന്റെ തീരുമാനത്തിനെതിരെ യു എസിലും ആയിരങ്ങള്‍ പ്രതിഷേധിച്ചു
