പ്രീമിയം ഷോപ്പുകളിൽ സ്വകാര്യ മദ്യ കമ്പനികൾക്ക് പ്രത്യേക കൗണ്ടർ

At Malayalam
1 Min Read

സംസ്ഥാനത്ത് പ്രീമിയം ഷോപ്പുകളിൽ സ്വകാര്യ മദ്യ കമ്പനികൾക്ക് മദ്യത്തിൻ്റെ പരസ്യം നൽകി വിൽപനയ്ക്കുള്ള പ്രത്യേക കൗണ്ടർ സൗകര്യം അനുവദിക്കാനൊരുങ്ങി ബിവറേജസ് കോർപ്പറേഷൻ. ബ്രാൻഡ് ഒന്നിന് അയ്യായിരം രൂപ വീതം വാങ്ങി മൂന്നു വർഷത്തേക്കാണ് പരീക്ഷണാടിസ്ഥാനത്തിൽ കൗണ്ടർ നൽകാൻ താത്പര്യപത്രം ക്ഷണിച്ചത്.

സ്ഥലം അനുവദിക്കുന്നതിലൂടെ, സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ സ്വകാര്യ കമ്പനികൾക്ക് അവരുടെ ബ്രാൻഡ് മദ്യം വിൽക്കാൻ കഴിയും. തുടക്കത്തിൽ കൊല്ലം, കുണ്ടറ, തിരുവനന്തപുരം പവർഹൗസ് റോഡിലെ ഔട്ട്ലറ്റ് എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.

മദ്യഷോപ്പുകളിൽ കൊണ്ടുവരുന്ന നവീകരണ പ്രവർത്തനങ്ങളുടെ തു‍ടർച്ചയായാണ് ‘പ്രോജക്ട് ബോട്ടിൽ ക്ലബ്’ എന്ന പേരിൽ പുതിയ സംരംഭത്തിന് തുടക്കം കുറിക്കുന്നതെന്നാണ് ബെവ്കോ എം ഡിയുടെ സർക്കുലറിൽ പറയുന്നത്. ഷോപ്പുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതും നവീകരിക്കുന്നതും പദ്ധതിയുടെ ഭാ​ഗമാണ് .ഷോപ്പിലെ ഓരോ വരിയും റം, ബ്രാൻഡി, വോഡ്ക, വൈൻ എന്നങ്ങനെ പ്രത്യേക വിഭാ​ഗത്തിലുള്ള മദ്യങ്ങൾക്കായി മാറ്റിവയ്ക്കുകയും ചെയ്യും.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment