വാർത്തകൾ ഇതുവരെ

At Malayalam
1 Min Read

*മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറും സംഘവും മാർച്ച്‌ 5 ന് കേരളത്തിൽ.

*മാർച്ച്‌ 6, 7 തീയതികളിൽ കേരളത്തിൽ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പാർട്ടികളുടെയും യോഗം. അതിനു ശേഷം തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം.

*മാധ്യമം പത്രത്തിലെ ജീവനക്കാരുടെ സമരം താൽക്കാലികമായി പിൻവലിക്കുന്നു.

*മോഷണക്കേസില്‍ അറസ്റ്റു ചെയ്ത പ്രതിക്ക് ക്രൂരമർദനമേറ്റ സംഭവത്തില്‍ തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ നാലു പൊലീസുകാർക്ക് സസ്പെൻഷൻ.

- Advertisement -

*വിവാഹമോചന ഹർജി നൽകി നടൻ ദളപതി വിജയുടെ ഭാര്യ സംഗീത സ്വർണ്ണലിംഗം

*ആറ്റുകാൽ പൊങ്കാല : മസ്ജിദുകളിലും വീടുകളിലും അത്യാവശ്യ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് പാളയം ഇമാം.

*വരുന്നു ക്രിക്കറ്റ് പൂരം, ഈ സീസണിലെ ഐ പി എൽ പോരാട്ടങ്ങൾ മാർച്ച് 28 മുതലെന്ന് റിപ്പോർട്ട്, മത്സരക്രമം ഉടൻ പുറത്തിറക്കും.

*നമുക്ക് നോമ്പുണ്ടാകും, പക്ഷേ പൊങ്കാലയ്ക്ക് എത്തുന്നവർക്കായി ഭക്ഷണവും വെള്ളവും കരുതണം, മസ്ജിദും വീടുകളും അവർക്കായി തുറന്നുകൊടുക്കണം, വെള്ളിയാഴ്ച നമസ്ക്കാരത്തിൽ പാളയം ഇമാം ഡോ.സുഹൈബ് മൗലവി.

*കണ്ണൂരിൽ കെ എസ് യു പ്രതിഷേധത്തിനിടെ പരിക്കേറ്റ മന്ത്രി വീണാ ജോർജ് പത്തനംതിട്ടയിലെ വീട്ടിൽ വിശ്രമത്തിൽ, മാർച്ച് 2 വരെയുള്ള പരിപാടികൾ മാറ്റിവെച്ചതായി ആരോഗ്യമന്ത്രിയുടെ ഓഫീസ്.

- Advertisement -

*വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സഹോദരി മറിയ ഉമ്മന്‍ മത്സരിക്കുന്നതിനെ കുറിച്ച് തനിക്കറിയില്ലെന്ന് ചാണ്ടി ഉമ്മന്‍ എം എല്‍ എ.

*കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായുള്ള സീറ്റ് വിഭജനം; ചർച്ച നീട്ടി നീട്ടി, അവസാനം നാല് സീറ്റ് ഏറ്റെടുക്കാൻ കോൺഗ്രസ് നീക്കം.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment