കെ എസ് ആര്‍ ടി സി പിരിച്ചുവിട്ട 3055 എം പാനല്‍ ജീവനക്കാരെ തിരിച്ചെടുത്ത് സ്ഥിരപ്പെടുത്തണമെന്ന് വ്യവസായ ട്രിബ്യൂണൽ

At Malayalam
1 Min Read

കെ എസ് ആര്‍ ടി സി പിരിച്ചുവിട്ട 3055 എം പാനല്‍ ജീവനക്കാരെയും തിരിച്ചെടുത്ത് സ്ഥിരപ്പെടുത്തണമെന്ന ഉത്തരവുമായി വ്യവസായ ട്രിബ്യൂണൽ. നടപടികൾ നാലാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും നിർദ്ദേശം. 2018 ൽ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എം പാനൽ ജീവനക്കാരെ കെ എസ് ആര്‍ ടി സി പിരിച്ചുവിട്ടത്.

ട്രിബ്യൂണലിന്റെത് ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായ വിധിയായതിനാല്‍ നിയമോപദേശം തേടിയ ശേഷം തുടര്‍നടപടിയാകാമെന്നാണ് കെ എസ് ആര്‍ ടി സി മാനേജ്‌മെന്റിന്റെ നിലപാട്.

3055 എം പാനല്‍ ജീവനക്കാരെയാണ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പിരിച്ചുവിട്ടിരുന്നത്. 10 വര്‍ഷത്തിലേറെ സര്‍വീസിലുണ്ടായിരുന്നവര്‍ വരെ ഇതോടെ പുറത്തായിരുന്നു. ഇത്രയും കാലത്തെ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ നല്‍കണമെന്നും വിധിയിലുണ്ട്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment