ശബരിമല കൊടിമര മാറ്റം വിവാദത്തിന്റെ അന്വേഷണത്തിൽ മോഹൻലാലും ദിലീപും വിജിലൻസിനു മൊഴി നൽകി. സ്വർണ സംഭാവനയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ സംബന്ധിച്ച വിവരങ്ങളാണ് താരങ്ങളിൽ നിന്ന് പ്രത്യേക സംഘം ചോദിച്ചറിഞ്ഞത്.
സുഹൃത്ത് സുരേഷ് ഗോപിയാണ് സ്വർണം സംഭാവന ചെയ്യണമെന്ന് അഭ്യർത്ഥിച്ചത് എന്നാണ് മോഹൻലാലിന്റെ മൊഴി. തിരുവനന്തപുരത്തെ ജ്വല്ലറിയിൽ നിന്നു രണ്ടു പവൻ സ്വർണം വാങ്ങി സുഹൃത്ത് വഴി പമ്പയിലെത്തിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് വച്ചാണ് മോഹൻലാലിന്റെ മൊഴി രേഖപ്പെടുത്തിയത്. കൊച്ചിയിൽ വച്ച് ദിലീപിന്റെ മൊഴിയും എടുത്തു.
