വധശ്രമത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് . ബാക്കി പ്രതികളെ ഉടൻ പിടികൂടുമെന്നും ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡി ജി പി വ്യക്തമാക്കി. മന്ത്രിയുടെ സുരക്ഷ വർധിപ്പിക്കാൻ നിർദേശം നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൂർ ജില്ലാ ആശുപതിയിലെ ഐ സി യുവിൽ ചികിത്സയിലാണ് ഇപ്പോൾ വീണാ ജോർജ്. പരിപാടിയിൽ പങ്കെടുത്ത് തിരുവനന്തപുരത്തേക്കു മടങ്ങാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു കെ എസ് യുവിന്റെ പ്രതിഷേധം ഉണ്ടായത്. പൊലീസ് വലയം ഭേദിച്ച് മന്ത്രിയെ കയ്യേറ്റം ചെയ്യുകയായിരുന്നു. മന്ത്രിക്കൊപ്പം സ്പീക്കര്‍ എ എൻ ഷംസീറും ഉണ്ടായിരുന്നു.മുഖ്യമന്ത്രിയും സി പി എം ജില്ലാ സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തി വീണാ ജോർജിനെ സന്ദർശിച്ചു.
