മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതിയിൽ ഹർജി.

At Malayalam
1 Min Read

സ്പാർക്ക് സോഫ്റ്റ് വെയറിൽ നൽകിയ ഫോൺ നമ്പറുകൾ നിയമവിരുദ്ധമായി ശേഖരിച്ചെന്നും വ്യക്തികളുടെ അനുമതി കൂടാതെ വിവരശേഖരണം നടത്തിയെന്നും ഹരജിയിൽ പറയുന്നു. ഡി എ വർധന, ശമ്പള പരിഷ്കരണം തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തിയുള്ള സന്ദേശത്തിലാണ് ഹർജി. അധ്യാപകരായ റഷീദ് അഹമ്മദ്, സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥൻ അനിൽകുമാർ കെ എം എന്നിവരാണ് ഹർജി നൽകിയത്. കഴിഞ്ഞ ദിവസമാണ് സർക്കാർ, അർധ സർക്കാർ ജീവനക്കാരുടെ വാട്‌സ്ആപ്പ് നമ്പറുകളിലേക്ക് സന്ദേശമെത്തിയത്.

സർക്കാരിന്റെ ഡിഎ കുടിശ്ശിക, ശമ്പളപരിഷ്കരണം, സർക്കാരിന്റെ നേട്ടങ്ങൾ എന്നിങ്ങനെ വിവരങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സന്ദേശങ്ങൾ. ഇതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.
ശമ്പളപരിഷ്കരണം, സർക്കാരിന്റെ നേട്ടങ്ങൾ എന്നിങ്ങനെ വിവരങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സന്ദേശങ്ങൾ. ഇതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഇത്തരത്തിൽ വാട്‌സ്ആപ്പ് സന്ദേശങ്ങളയക്കുന്നത് സ്വകാര്യതാ ലംഘനമാണെന്നും വ്യക്തികളുടെ വിവരങ്ങൾ ശേഖരിക്കണമെന്നുണ്ടെങ്കിൽ പാലിക്കേണ്ട വ്യക്തിഗത നിയമത്തിന്റെ ലംഘനമാണ് നടന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതിനാലാണ് സർക്കാർ ഇത്തരമൊരു പ്രചാരണരീതി സ്വീകരിച്ചതെന്നും ഹർജിയിലുണ്ട്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment