സ്വർണ മോഷണക്കേസിൽ ഭാര്യ പിടിയിലായി, മനംനൊന്ത് യുവാവിന്‍റെ ആത്മഹത്യാ ശ്രമം

At Malayalam
0 Min Read

കൊല്ലം അഞ്ചലിൽ, ഭാര്യ മോഷണക്കേസിൽ അറസ്റ്റിലായതിലെ മനോവിഷമത്തെത്തുടർന്ന് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അഞ്ചൽ പടിഞ്ഞാറ്റിൻകര സ്വദേശിയായ റഫീഖാണ് (35) വീടിനുള്ളിൽ പെട്രോളൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്.

രണ്ട് ദിവസങ്ങൾക്കു മുൻപ് സ്വകാര്യ ബസിൽ വച്ച് ഒരു കുഞ്ഞിന്റെ സ്വർണ്ണക്കൊലുസ് മോഷ്ടിച്ച കേസിൽ റഫീഖിന്റെ ഭാര്യ സബീനയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ നിലവിൽ റിമാൻഡിലാണ്. സബിന ജയിലിലായപ്പോൾ മകനെ ഭാര്യവീട്ടിൽ കൊണ്ടുവിട്ട ശേഷമാണ് റഫീഖ് കടുംകൈ ചെയ്തത്. ശരീരമാകെ ഗുരുതരമായി പൊള്ളലേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില അതീവ ഗുരുതരമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment