സംസ്ഥാന റവന്യൂ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു;

At Malayalam
5 Min Read

അര്‍ജുന്‍ പാണ്ഡ്യന്‍ മികച്ച കളക്ടര്‍

തിരുവനന്തപുരം മികച്ച കളക്ടറേറ്റ്

സംസ്ഥാന റവന്യൂ, സര്‍വെ പുരസ്‌കാരങ്ങള്‍ റവന്യു മന്ത്രി കെ രാജന്‍ പ്രഖ്യാപിച്ചു. മികച്ച ജില്ലാ കളക്ടറായി അര്‍ജുന്‍ പാണ്ഡ്യന്‍ (തൃശ്ശൂര്‍), മികച്ച കളക്ടറേറ്റായി തിരുവനന്തപുരം കളക്ടറേറ്റും മികച്ച സബ് കളക്ടറായി ഒ വി ആല്‍ഫ്രഡ് (തിരുവനന്തപുരം), മികച്ച റവന്യു ഡിവിഷണല്‍ ഓഫീസറായി ജി സുരേഷ് ബാബു (പുനലൂര്‍, കൊല്ലം ജില്ല), മികച്ച റവന്യൂ ഡിവിഷണല്‍ ഓഫീസായി ആർ ഡി ഒ തൃശ്ശൂരിനെയും തിരഞ്ഞെടുത്തു. മികച്ച ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍) കെ സുനില്‍കുമാര്‍ (പാലക്കാട്), മികച്ച ഡെപ്യൂട്ടി കളക്ടര്‍ (ആര്‍.ആര്‍) പി.എ വിഭൂഷണന്‍ (തൃശ്ശൂര്‍), മികച്ച ഡെപ്യൂട്ടി കളക്ടര്‍ (ഡി.എം) സി. പ്രേംജി (ആലപ്പുഴ), മികച്ച ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) ആര്‍. സുധീഷ് (ആലപ്പുഴ) എന്നിവരെയും തിരഞ്ഞെടുത്തു.

സര്‍വേ – ഭൂരേഖ വകുപ്പിലെ വിവിധ തസ്തികയിലുള്ള ജീവനക്കാര്‍ക്കും വില്ലേജ് ഓഫീസര്‍, ജില്ലാ കളക്ടര്‍, വിവിധ വില്ലേജ് ഓഫിസുകള്‍ക്കുമാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. റവന്യു ദിനമായ ഫെബ്രുവരി 24 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. അന്നേ ദിവസം ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും എ.ടി.എം കാര്‍ഡ് രൂപത്തില്‍ സൂക്ഷിക്കാന്‍ പറ്റുന്ന രീതിയിലുള്ള ഡിജിറ്റല്‍ റവന്യു കാര്‍ഡിന്റെ ഉദ്ഘാടനവും നടക്കും. ഡിജിറ്റല്‍ റീ സര്‍വെ പൂര്‍ത്തിയായിട്ടുള്ള വില്ലേജുകളില്‍ ഓരോ പൗരന്റെയും കൈവശത്തിലുള്ള ഭൂമിയുടെ വിവരങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചാണ് ഡിജിറ്റല്‍ റവന്യു കാര്‍ഡ് ഒരുക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. തൃശ്ശൂര്‍ രാമനിലയത്തില്‍ മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

- Advertisement -

മികച്ച പ്രിന്‍സിപ്പല്‍ തഹസില്‍ദാര്‍മാര്‍

  1. എ. വേണുഗോപാലന്‍ (പെരിന്തല്‍മണ്ണ, മലപ്പുറം)
  2. വിനോദ് ഡി. കനയന്നൂര്‍ (എറണാകുളം )
  3. മുഹമ്മദ് റാഫി എന്‍.എന്‍ (പാലക്കാട്)

മികച്ച താലൂക്ക് ഓഫീസ് തൃശ്ശൂര്‍

മികച്ച തഹസില്‍ദാര്‍ (എല്‍.ആര്‍)

  1. സി. ശ്രീകുമാര്‍ (കോഴിക്കോട്)
  2. ജയേഷ് വി.വി (ആലുവ, എറണാകുളം) മികച്ച സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍.ടി)

അബ്ദുള്‍ ലത്തീഫ് .എ (ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസ്, പാലക്കാട് )

മികച്ച സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (ലാന്‍ഡ് അക്യുസിഷന്‍)

- Advertisement -
  1. ബിന്ദു ടി.ജി (തൃശ്ശൂര്‍)
  2. ലിജ എം. (കോഴിക്കോട്)

മികച്ച സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍ എ-എന്‍ എച്ച്)- വി. ബിന്ദു (കൊയിലാണ്ടി, കോഴിക്കോട് )

മികച്ച പട്ടയം നോഡല്‍ ഓഫീസര്‍ – അതുല്‍ എസ്. നാഥ് (ഇടുക്കി)

മികച്ച വില്ലേജ് ഓഫീസുകള്‍

- Advertisement -
  1. തിരുവനന്തപുരം – വര്‍ക്കല താലൂക്കിലെ ചെമ്മരുതി
  2. കൊല്ലം – കൊല്ലം താലൂക്കിലെ മീനാട്
  3. പത്തനംതിട്ട – അടൂര്‍ താലൂക്കിലെ പെരിങ്ങനാട്
  4. ആലപ്പുഴ – കുട്ടനാട് താലൂക്കിലെ നെടുമുടി
  5. കോട്ടയം – കോട്ടയം താലൂക്കിലെ കൂരോപ്പട
  6. ഇടുക്കി – ഇടുക്കി താലൂക്കിലെ കട്ടപ്പന
  7. എറണാകുളം – കുന്നത്തുനാട് താലൂക്കിലെ കോടനാട്
  8. തൃശ്ശൂര്‍ – തൃശ്ശൂര്‍ താലൂക്കിലെ അയ്യന്തോള്‍
  9. പാലക്കാട് – ആലത്തൂര്‍ താലൂക്കിലെ വടക്കഞ്ചേരി 1
  10. മലപ്പുറം – നിലമ്പൂര്‍ താലൂക്കിലെ അമരമ്പലം
  11. കോഴിക്കോട് – താമരശ്ശേരി താലൂക്കിലെ ഉണ്ണിക്കുളം
  12. വയനാട് – സുല്‍ത്താന്‍ബത്തേരി താലൂക്കിലെ കുപ്പാടി
  13. കണ്ണൂര്‍ – തളിപ്പറമ്പ് താലൂക്കിലെ കുറുമാത്തൂര്‍
  14. കാസര്‍ഗോഡ് – ഹോസ്ദുര്‍ഗ് താലൂക്കിലെ നോര്‍ത്ത് തൃക്കരിപ്പൂര്‍

മികച്ച വില്ലേജ് ഓഫീസര്‍മാര്‍

(ഓരോ ജില്ലയില്‍ നിന്ന് മൂന്ന് വില്ലേജ് ഓഫീസര്‍മാരെ തിരഞ്ഞെടുത്തിട്ടുണ്ട്.)

1. തിരുവനന്തപുരം

          1. നെടുമങ്ങാട് താലൂക്കിലെ പാങ്ങോട് വില്ലേജിലെ എ. റിയാസ്  
          2. നെടുമങ്ങാട് താലൂക്കിലെ അരുവിക്കര വില്ലേജിലെ പി. സുഭാഷ് കുമാര്‍
          3. തിരുവനന്തപുരം താലൂക്കിലെ കവടിയാര്‍ വില്ലേജിലെ വി. വിനോദ്    

2. കൊല്ലം

       1. കൊട്ടാരക്കര താലൂക്കിലെ പൂയപ്പള്ളി വില്ലേജിലെ എസ്. ശിശുപാലന്‍
       2. കരുനാഗപ്പള്ളി താലൂക്കിലെ തഴവ വില്ലേജിലെ ആര്‍. ജയചന്ദ്രന്‍
       3. കൊല്ലം താലൂക്കിലെ വടക്കേവിള വില്ലേജിലെ ആര്‍. ശിവപ്രസാദ് 

3. പത്തനംതിട്ട

    1. അടൂര്‍ താലൂക്കിലെ പന്തളം വില്ലേജിലെ രേണു രാമന്‍
    2.  കോഴഞ്ചേരി താലൂക്കിലെ കുളനട വില്ലേജിലെ എഫ്. അന്‍വര്‍ഷ  
    3.  അടൂര്‍ താലൂക്കിലെ ഏറത്ത് വില്ലേജിലെ അജിത ഫിലിപ്പ് 

4. ആലപ്പുഴ

          1. ചേര്‍ത്തല താലൂക്കിലെ കഞ്ഞിക്കുഴി വില്ലേജിലെ ദീപ്തി
          2. അമ്പലപ്പുഴ താലൂക്കിലെ ആര്യാട് സൗത്ത് വില്ലേജിലെ എം.പി ഉദയകുമാര്‍ 
          3. കാര്‍ത്തികപ്പള്ളി താലൂക്കിലെ ചെറുതന വില്ലേജിലെ ജെ. രാജശ്രീ

5. കോട്ടയം

          1. കോട്ടയം താലൂക്കിലെ കോട്ടയം വില്ലേജിലെ ജബോയ് മാത്യു
          2. വൈക്കം താലൂക്കിലെ മലയാളം വില്ലേജിലെ കെ.എം സുനില്‍കുമാര്‍
          3. കാഞ്ഞിരപ്പള്ളി താലൂക്കിലെ കാഞ്ഞിരപ്പള്ളി വില്ലേജിലെ മുഹമ്മദ് ഇക്ബാല്‍ 

6. ഇടുക്കി
1. തൊടുപുഴ താലൂക്കിലെ കാരിക്കോട് വില്ലേജിലെ എം. മനു പ്രസാദ്
2. തൊടുപുഴ താലൂക്കിലെ മണക്കാട് വില്ലേജിലെ കെ.എസ് ലാവണ്യ
3. ഇടുക്കി താലൂക്കിലെ ഉപ്പുതോട് വില്ലേജിലെ ജോസ് സെബാസ്റ്റ്യന്‍

7. എറണാകുളം

             1. മൂവാറ്റുപുഴ താലൂക്കിലെ വെള്ളൂര്‍ക്കുന്നം വില്ലേജിലെ എസ്. തസ്ബി
             2.  കണയന്നൂര്‍ താലൂക്കിലെ പൂണിത്തുറ വില്ലേജിലെ റോണി ഫെലിക്‌സ്
             3.   കുന്നത്തുനാട് താലൂക്കിലെ കോടനാട് വില്ലേജിലെ എം. ഷെഹനാസ് 

8. തൃശ്ശൂര്‍
1. ചാവക്കാട് താലൂക്കിലെ ഗുരുവായൂര്‍ ഇരിങ്ങപ്പുറം വില്ലേജിലെ ടി.കെ അനില്‍കുമാര്‍
2. തൃശൂര്‍ താലൂക്കിലെ ഒല്ലൂക്കര- നെട്ടിശേരി വില്ലേജിലെ എസ്. സാഹിറ ബീവി
3. കൊടുങ്ങല്ലൂര്‍ താലൂക്കിലെ മേത്തല വില്ലേജിലെ ടി.ആര്‍ പ്രശാന്ത്

9. പാലക്കാട്

             1. ആലത്തൂര്‍ താലൂക്കിലെ വടക്കഞ്ചേരി 1 വില്ലേജിലെ ടി.എസ് ശ്രീകല 
             2.  ചിറ്റൂര്‍ താലൂക്കിലെ കൊല്ലങ്കോട് 1 വില്ലേജിലെ  വില്ലേജിലെ ആര്‍. ശ്രീജ
             3.   പട്ടാമ്പി താലൂക്കിലെ തൃത്താല വില്ലേജിലെ കെ. നദീറ

10. മലപ്പുറം

              1. ഏറനാട് താലൂക്കിലെ കാവന്നൂര്‍ വില്ലേജിലെ കെ. ഷാജു
              2. തിരൂരങ്ങാടി താലൂക്കിലെ പരപ്പനങ്ങാടി വില്ലേജിലെ പി. ബിനീഷ് 
              3. ഏറനാട് താലൂക്കിലെ തൃക്കലങ്ങോട് വില്ലേജിലെ കെ. നാരായണന്‍കുട്ടി

11. കോഴിക്കോട്

        1. കൊയിലാണ്ടി താലൂക്കിലെ നടുവണ്ണൂര്‍ വില്ലേജിലെ വി. പ്രീത 
        2. വടകര താലൂക്കിലെ ഒഞ്ചിയം വില്ലേജിലെ ജിനീഷ് സി. ചാപ്പയില്‍
        3.  കോഴിക്കോട് താലൂക്കിലെ കക്കോടി വില്ലേജിലെ എം.പി സന്തോഷ് കുമാര്‍ 

12. വയനാട്

           1. സുല്‍ത്താന്‍ബത്തേരി താലൂക്കിലെ സുല്‍ത്താന്‍ബത്തേരി വില്ലേജിലെ ടി.ജി പ്രദോഷ്
           2.  സുല്‍ത്താന്‍ബത്തേരി താലൂക്കിലെ അമ്പലവയല്‍ വില്ലേജിലെ ഇ. ഖദീജ
           3.   സുല്‍ത്താന്‍ബത്തേരി താലൂക്കിലെ പുറക്കാടി വില്ലേജിലെ പി.ജി സ്മിത 

13. കണ്ണൂര്‍

       1. കണ്ണൂര്‍ താലൂക്കിലെ അഞ്ചരക്കണ്ടി വില്ലേജിലെ എ.കെ ആരിഫ് 
       2. ഇരിട്ടി താലൂക്കിലെ മുഴക്കുന്ന് വില്ലേജിലെ കെ.പി രഞ്ജിത്ത് 
       3. കണ്ണൂര്‍ താലൂക്കിലെ പരിയാരം വില്ലേജിലെ പി.വി വിനോദ് 

14. കാസര്‍ഗോഡ്

             1. ഹോസ്ദുര്‍ഗ് താലൂക്കിലെ അജാനൂര്‍ വില്ലേജിലെ കെ.ടി ജയലക്ഷ്മി 
             2. വെള്ളരിക്കുണ്ട് താലൂക്കിലെ കരിന്തളം വില്ലേജിലെ കെ. രാധിക 
             3. ഹോസ്ദുര്‍ഗ് താലൂക്കിലെ ബാര വില്ലേജിലെ ബി.ആര്‍ ദിവ്യ

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment