ജഡ്ജി ഹണി എം വർഗീസിന് ആലപ്പുഴയിലേക്ക് സ്ഥലം മാറ്റം

At Malayalam
0 Min Read

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കാൻ ഉത്തരവിട്ട എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസിന് സ്ഥലം മാറ്റം. ആലപ്പുഴ ജില്ലാ കോടതിയിലേക്കാണ് മാറ്റം. ജഡ്ജിമാരുടെ സ്ഥലം മാറ്റ പട്ടികയിൽ ഹണിയും ഉൾപ്പെട്ടിരുന്നുവെങ്കിലും നടി ആക്രമിക്കപ്പെട്ട കേസ് പരിഗണിക്കുന്നതിനാൽ സ്ഥലം മാറ്റ ഉത്തരവ് മരവിപ്പിക്കുകയായിരുന്നു.

കേസിൽ വിചാരണ അവസാനിച്ച സാഹചര്യത്തിലാണ് സ്ഥലം മാറ്റം പ്രാബല്യത്തിലായത്. കേസ് വനിതാ ജഡ്ജി പരിഗണിക്കണമെന്ന് അതിജീവിത ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഹണിയുടെ സ്ഥലമാറ്റം താത്കാലികമായി മരവിപ്പിച്ചിരുന്നത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment