കോഴിക്കോട് ജയലക്ഷ്മിയിൽ ടെക്സ്റ്റൈൽസിൽ വൻ തീപിടുത്തം

At Malayalam
1 Min Read

കോഴിക്കോട് നഗരമധ്യത്തിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ജയലക്ഷ്മി ടെക്സ്റ്റൈൽസിൽ വൻ തീപിടുത്തം. ഇന്നു വൈകിട്ടോടെയാണ് കെട്ടിടത്തിൽ നിന്നു പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു.

നിലവിൽ ഫയർഫോഴ്സ് യൂണിറ്റുകൾ സംഭവസ്ഥലത്ത് എത്തി തീയണയ്ക്കാൻ ശ്രമം നടത്തുന്നു. തീ പടരാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തേക്ക് തിരിച്ചു. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. നഗരമധ്യത്തിലായതിനാൽ മറ്റു കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള കഠിനശ്രമത്തിലാണ് അഗ്നിശമന സേനാംഗങ്ങൾ. ഷോർട്ട് സർക്യൂട്ടാണോ അപകടകാരണമെന്ന് പരിശോധിച്ചു വരികയാണ്. മൂന്നു വർഷം മുമ്പ് 2023 ഏപ്രിൽ ഒന്നിനും ജയലക്ഷ്മി ടെക്സ്റ്റെയിൽസിൽ തീപിടുത്തമുണ്ടായിരുന്നു.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment