പണിമുടക്ക് ദിവസം സ്കൂളിലെത്തിയ അധ്യാപകരെ സമരാനുകൂലികൾ പൂട്ടിയിട്ടു.

At Malayalam
1 Min Read

രാവിലെ ജോലിക്ക് ഹാജരാകാൻ എത്തിയ അധ്യാപകരെ വൈകിട്ട് നാലു മണി വരെയാണ് നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പുറത്തിറങ്ങാൻ അനുവദിക്കാതെ തടഞ്ഞുവെച്ചത്. പണിമുടക്ക് ദിവസം സ്കൂൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു സമരാനുകൂലികൾ. രാവിലെ സ്കൂളിലെത്തിയപ്പോൾ മുൻവശത്തെ ഗേറ്റ് പൂട്ടിക്കിടക്കുന്നതാണ് അധ്യാപകർ കണ്ടത്. തുടർന്ന് ഇവർ സ്കൂളിന്റെ പിൻവശത്തുള്ള ഗേറ്റ് വഴി അകത്തു പ്രവേശിച്ചു. എന്നാൽ അധ്യാപകർ അകത്തു കയറിയ വിവരം ശ്രദ്ധയിൽപ്പെട്ട സമരാനുകൂലികൾ ഉടൻ തന്നെ അവിടെയെത്തുകയും പിൻവശത്തെ ഗേറ്റു കൂടി പൂട്ടുകയുമായിരുന്നു.

സ്കൂളിലെ പൂട്ടിനു പുറമെ സമരക്കാർ കൊണ്ടുവന്ന മറ്റൊരു പൂട്ട് കൂടി ഉപയോഗിച്ചും ഗേറ്റ് പൂട്ടുകയായിരുന്നു. ഒടുവിൽ വൈകിട്ട് നാലു മണിയോടെ സ്കൂളിലെ ഒരു സ്റ്റാഫ് എത്തി പൂട്ട് തുറന്നതോടെയാണ് അധ്യാപകർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment