പാർലമെന്റ് അംഗത്വം റദ്ദാക്കണമെന്നും തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നത് വിലക്കണമെന്നുമാശ്യപ്പെട്ട് ബി ജെ പി യുടെ പാർലമെൻ്റംഗം നിഷികാന്ത് ദുബൈയാണ് സഭയിൽ നോട്ടീസ് നൽകിയത്.
ഭീഷണി വിലപ്പോവില്ലെന്നും രാഹുൽ ഗാന്ധിക്കെതിരെ എത്രയോ കേസുകൾ വന്നിട്ടുണ്ടെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.
ഇതിനിടെ തന്നെ നീക്കാനുള്ള നോട്ടീസ് പരിഗണിക്കണമെന്ന് സ്പീക്കർ ഓംബിർല ആവർത്തിച്ചു. ബജറ്റ് ചർച്ചയിൽ കേന്ദ്രസർക്കാരിനെതിരെ അതി രൂക്ഷമായ വിമർശനം ഉയർത്തിയ രാഹുൽ ഗാന്ധിയെ പൂട്ടാൻ ആണ് ഭരണപക്ഷ ശ്രമം. അവകാശ ലംഘന നോട്ടീസ് നൽകാനായിരുന്നു നീക്കമെങ്കിലും പാർലമെന്റ് അംഗത്വം റദ്ദ് ചെയ്യാനും തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കണമെന്നുമാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
