തന്ത്രിയുടെ പേരിൽ 2.05 കോടിയുടെയും ഭാര്യയുടെ പേരിൽ 62 ലക്ഷത്തിന്റെയും നിക്ഷേപം, എസ്‌ ഐ റ്റിയുടെ കയ്യിൽ തെളിവുകൾ

At Malayalam
1 Min Read

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ മുന്‍ തന്ത്രി കണ്ഠരര് രാജീവരരുടെ പേരിൽ 2.05 കോടി രൂപയുടെയും നിക്ഷേപമെന്ന് എസ് ഐ റ്റി. ഭാര്യയുടെ പേരിൽ 62 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്നും എസ് ഐ റ്റി കോടതിയെ അറിയിച്ചു. തന്ത്രിയുടെ സാമ്പത്തിക സ്രോതസിന്റെ തെളിവുകൾ എസ്‌ ഐ റ്റി കോടതിയിൽ ഹാജരാക്കി.

തന്ത്രിയുടെ കുടുംബാംഗങ്ങൾക്ക് കുന്നത്തുകളത്തിൽ ചിട്ടി ഫണ്ട്സ് എന്ന സ്ഥാപനത്തിൽ വൻ നിക്ഷേപം ഉള്ളതായി കണ്ടെത്തിയെന്നും എസ് ഐ റ്റി കോടതിയെ അറിയിച്ചു. 2004 മുതൽ കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധം ഉണ്ടെന്നും ജാമ്യാപേക്ഷയെ എതിർത്ത് എസ് ഐ റ്റി കോടതിയെ അറിയിച്ചു. കേസിൽ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യ ഹരജിയിൽ ഈ മാസം 18 ന് വിധി പറയും. ദ്വാരപാലക കേസിലും കട്ടിളപ്പാളികള്‍ കൊണ്ടുപോയ കേസിലുമാണ് തന്ത്രി കണ്ഠരര് രാജീവരരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ക്ഷേത്രത്തിലെ സ്വര്‍ണപ്പാളികള്‍ പുറത്തേക്കു കൊണ്ടുപോകാന്‍ കണ്ഠരര് രാജീവരര് ഒത്താശ ചെയ്‌തെന്നാണ് ആദ്യകേസില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ദ്വാരപാലക ശില്‍പം കൊണ്ടുപോയി അതില്‍ നിന്ന് സ്വര്‍ണം ഉരുക്കി കവര്‍ന്നെന്നാണ് രണ്ടാമത്തെ കേസ്. താന്ത്രിക വിധികള്‍ ലംഘിച്ചാണ് പോറ്റിക്ക് തന്ത്രി ഒത്താശ ചെയ്തതെന്നും എസ്‌ ഐ റ്റി കണ്ടെത്തിയിരുന്നു. തന്ത്രിയും പോറ്റിയും തമ്മില്‍ 2007 മുതല്‍ ബന്ധമുണ്ട്. ഇരുവരും തമ്മില്‍ നിരവധി തവണ സാമ്പത്തിക ഇടപാടുകള്‍ നടന്നതിന്റെയും തെളിവുകള്‍ എസ്‌ ഐ റ്റി ശേഖരിച്ചിരുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment