തിരുവല്ല സ്പാ കേസ് : മൂന്നാം പ്രതിയെ കൊച്ചിയിൽ പിടികൂടി

At Malayalam
1 Min Read

തിരുവല്ലയിലെ സ്പായിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായ കേസിൽ ഒരു പ്രതിയെ കൂടി പൊലീസ് പിടികൂടി. നിരണം സ്വദേശിയായ വരുൺ ആണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്.

ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ആലുവയിൽ നിന്ന് ഇന്നലെ അർധരാത്രിയാണ് വരുൺ പിടിയിലായത്. വരുണിന്‍റെ മൊബൈൽ ലൊക്കേഷൻ കൊച്ചിയിലാണെന്ന് മനസിലാക്കി പൊലീസ് നടത്തിയ ഓപ്പറേഷനിലാണ് പ്രതി പിടിയിലായത്.

നേരത്തെ സുബിൻ, ബെർലിൻ ദാസ് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ആകെ ആറു പ്രതികളുള്ള കേസിൽ ഇനി മൂന്നു പേരെ കൂടി കണ്ടെത്താനുണ്ട്.

ഒളിവിൽ പോയ ബാക്കി പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഇവർ സംസ്ഥാനം വിട്ടതായും പൊലീസിന് സംശയമുണ്ട്.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment