മോശം അനുഭവമുണ്ടായെന്ന് യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സ്റ്റാച്യൂ ജംഗ്ഷനിലെ സ്പർശൻ സ്പാ അടച്ചുപൂട്ടാൻ അധികൃതർ നിർദേശം നല്‍കി.
തിരുവല്ലയില്‍ നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി. സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിന് ലൈസൻസില്ലെന്നും കണ്ടെത്തി.
ചില കേന്ദ്രങ്ങളില്‍ അനാശാസ്യ പ്രവർത്തനങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്ന് വ്യാപക പരാതികള്‍ ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.
