കഴിഞ്ഞ ശബരിമല തീർത്ഥാടന കാലത്ത് സന്നിധാനത്ത് നിയോഗിച്ചിരുന്ന ദിവസവേതനക്കാർ പല തവണയായി ലക്ഷങ്ങള്‍ വീട്ടിലേക്ക് അയച്ച സംഭവത്തിൽ ദേവസ്വം വിജിലൻസ് അന്വേഷണം തുടങ്ങി. എല്ലാ ദിവസ വേതനക്കാരുടെയും മുഴുവൻ അക്കൗണ്ട് വിവരങ്ങളും പരിശോധിക്കുകയാണ് വിജിലൻസ്. സന്നിധാനത്തെ രണ്ടു ബാങ്കും പോസ്റ്റ് ഓഫീസ് വഴിയും ജീവനക്കാർ ദിവസവും പണം അയച്ചു എന്നാണ് കണ്ടെത്തൽ. ദിവസ വേതനക്കാർക്കുള്ള പണം സീസണ്‍ കഴിഞ്ഞ് അക്കൗണ്ടിലേക്ക് നേരിട്ടാണ് ദേവസ്വം നൽകുന്നത്. അതിനു മുൻപുതന്നെ വലിയ തുക അയച്ചെങ്കിൽ അത് അനധികൃത സമ്പാദ്യമെന്നാണ് വിജിലൻസ് വിലയിരുത്തൽ.
സന്നിധാനത്തെ ദിവസവേതനക്കാർ ലക്ഷങ്ങള്‍ വീട്ടിലേക്ക് അയച്ചതിൽ വിജിലൻസ് അന്വേഷണം
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment
Leave a comment
