കാർ മതിലിലിടിച്ച് വീട്ടമ്മ മരിച്ചു, മകനും ഭർത്താവിനും ​ഗുരുതര പരിക്ക്

At Malayalam
1 Min Read

വർക്കല പാലച്ചിറയിൽ കുടുംബം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. പാലച്ചിറ സ്വദേശി ലൈല (50) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന ലൈലയുടെ ഭർത്താവിനും 12 വയസ്സുകാരനായ മകനും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു.

വലിയ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. അപകടം നടന്ന ഉടൻ തന്നെ പരിക്കേറ്റവരെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ലൈലയുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ഭർത്താവും കുട്ടിയും നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യ നിലയെ സംബന്ധിച്ച വിവരങ്ങളിൽ നിന്നും പരിക്ക് ഗുരുതരമാണെന്നാണ് അറിയുന്നത്. ​സംഭവത്തിൽ വർക്കല പൊലീസ് കേസെടുത്ത് തുടർ നടപടികൾ സ്വീകരിച്ച് വരുകയാണ്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment