മൂന്നു വയസുകാരന് തെരുവുനായയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്.

At Malayalam
0 Min Read
Closeup of head of young brown color dog sitting in the beach sand at evening time.

തിരുവനന്തപുരം ജില്ലയിലെ വാമനപുരം – കണിച്ചോട് സ്വദേശി കെല്‍വിനെയാണ് വീടിന്റെ മുറ്റത്ത് കളിച്ചു കൊണ്ടിരുന്നപ്പോള്‍ തെരുവുനായ ആക്രമിച്ചത്. ഇന്നു രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം. കുട്ടിയുടെ മുഖത്താണ് പരിക്കേറ്റത്. മൂക്കിലും വായിലും നെറ്റിയിലും കുട്ടിക്ക് കടിയേറ്റു.

ആദ്യം വാമനപുരത്തെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും കുട്ടിയെ കൊണ്ടുപോയി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയാണ് കുട്ടി. കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment