ഔദ്യോഗിക വാഹനം അപകടകരമായി ഓടിച്ച പൊലീസ് ഡ്രൈവർക്ക് സസ്പെൻഷൻ.

At Malayalam
0 Min Read

മാന്നാർ പൊലീസ് സ്റ്റേഷനിലെ സ്വരാജിനെതിരെയാണ് നടപടി.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് നടപടി. കായംകുളം – ചെട്ടികുളങ്ങര റോഡില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. പൊലീസ് വാഹനം അപകടകരമായി പോകുന്നത് ശ്രദ്ധയില്‍പ്പെട്ട ബൈക്ക് യാത്രക്കാരായ യുവാക്കളാണ് ദൃശ്യങ്ങള്‍ പകർത്തിയത്.

പിന്നീട് വാഹനം റോഡരികില്‍ നിർത്തിയിട്ടു. വാഹനത്തിനുള്ളില്‍ ഛർദ്ദിച്ചതായും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. സംഭവത്തില്‍ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി, മാന്നാർ എസ്‌ എച്ച്‌ ഓയോട് വിശദീകരണം തേടി. വകുപ്പുതല അന്വേഷണവും നടന്നു.
സ്വരാജ് മദ്യപിച്ചിരുന്നതായി ആരോപണം ഉയർന്നെങ്കിലും സംഭവദിവസം വൈദ്യപരിശോധന നടത്തിയിരുന്നില്ല.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment